---
title: "പാനൂർ ബസ്സ്റ്റാൻ്റിൽ  വിദ്യാർത്ഥികൾ തമ്മിലടിച്ചു ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥിയുടെ കൈവിരലിന് പൊട്ടൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്"
english_title: "Students clash at Panur bus stand; Plus Two student of Chotavoor Higher Secondary School, Chambad, suffers broken finger, case registered under non-bailable section"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265202/students-clash-at-panur-bus-stand-plus-two-student-of-chotavoor-higher-secondary-school-chambad-suffers-broken-finger-case-registered-under-non-bailable-section"
published_at: "2025-01-23T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791c978d1fc6_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബസ്സ്റ്റാൻ്റിൽ  വിദ്യാർത്ഥികൾ തമ്മിലടിച്ചു ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥിയുടെ കൈവിരലിന് പൊട്ടൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

> **Lead Summary:** പാനൂർ: പാനൂർ ബസ്സ്റ്റാൻ്റിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ തല്ലുമാല. കഴിഞ്ഞ ദിവസം വൈകീട്ടാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

## Article Content

പാനൂർ: പാനൂർ ബസ്സ്റ്റാൻ്റിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ തല്ലുമാല. കഴിഞ്ഞ ദിവസം വൈകീട്ടാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി വിദ്യാർത്ഥിയായ മൊകേരിയിലെ നവദേവിൻ്റെ (17) കൈവിരലിന് പൊട്ടലുണ്ടായി. ചാലക്കര പോളിയിലെ വിദ്യാർത്ഥിയായ ചമ്പാട്ടെ അർജുൻ്റെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി.

ബസ്സ്റ്റാൻറിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് അർജുനും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സീനിയർ - ജൂനിയർ തർക്കത്തെ തുടർന്ന് പാനൂർ ബസ്സ്റ്റാൻ്റിൽ തുടർച്ചയായി വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടാറുണ്ട്.

ഇത് യാത്രക്കാർക്കും, പൊലീസിനും, വ്യാപാരികൾക്കും ഒരേ പോലെ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനറുതി വരുത്താനായി ഇനി മുതൽ കർശന നടപടിയുണ്ടാകുമെന്ന് പാനൂർ സി.ഐ സുധീർ കല്ലൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265202/students-clash-at-panur-bus-stand-plus-two-student-of-chotavoor-higher-secondary-school-chambad-suffers-broken-finger-case-registered-under-non-bailable-section)