(www.panoornews.in)കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്.


കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനായ സുമേഷ്കുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദാരുണമായ അപകടമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് സുമേഷ്കുമാർ വീണത്. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്.
പൊലീസും ആർപിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
A young man died tragically after falling from a train; the accident occurred while he was returning home from work.
