(www.panoornews.in)വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തു. വളയം പൊലീസാണ് കേസ് എടുത്തത്.


അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തത്. ഒരു ആഡംബര കാർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് നാദാപുരത്താണ് നടുറോഡിൽ വിവാഹ പാർട്ടിക്കാരുടെ റീൽസ് ചിത്രീകരണം നടന്നത്. നവവരൻ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
നവവരൻ കല്ലാച്ചി സ്വദേശി അർഷാദ് എന്നയാൾക്കെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് വളയം പൊലീസ് കേസ് എടുത്തത്. അപകടം വരുത്തും വിധം വാഹനം ഓടിച്ചതിനും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്.
Valayam police have registered a case against the groom and the young men travelling in the car for filming a reel in a dangerous manner during a wedding celebration in Nadapuram.
