---
title: "ആറ്  വയസ്സുകാരനെ മദ്യം കുടിപ്പിച്ചു, വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു; പിതൃസഹോദരൻ അറസ്റ്റിൽ"
english_title: "Father arrested for making six-year-old boy drink alcohol, sharing video on Facebook"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264845/father-arrested-for-making-six-year-old-boy-drink-alcohol-sharing-video-on-facebook"
published_at: "2025-01-21T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f6a500741b_678f4ab9d3d5d_arrest.jpg"
keywords: []
---

# ആറ്  വയസ്സുകാരനെ മദ്യം കുടിപ്പിച്ചു, വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

> **Lead Summary:** തമിഴ്നാട്ടിൽ ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ.

## Article Content

തമിഴ്നാട്ടിൽ ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ.

)തിരുച്ചിറപ്പള്ളി സ്വദേശി അജിത് കുമാർ ആണ്‌ അറസ്റ്റിലായത്. പൊങ്കൽ ആഘോഷത്തിനിടെയാണ്‌ സംഭവം.

കുട്ടിയെ മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ഈ ദൃശ്യങ്ങൾ കണ്ട അയൽക്കാരനാണ് പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ബാല നീതി നിയമം, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264845/father-arrested-for-making-six-year-old-boy-drink-alcohol-sharing-video-on-facebook)