---
title: "തെലുങ്കാനയിൽ നടന്ന ദേശീയ സോഫ്റ്റ്‌ ബേസ്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ  കേരള ടീം അംഗം ഉമ്മത്തൂരിലെ  എൻ. മിഷാലിനെ പാനൂരിൽ ആദരിച്ചു."
english_title: "N. Mishal of Ummathur, a member of the Kerala team who won the national soft baseball tournament held in Telangana, was honored in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264844/n-mishal-of-ummathur-a-member-of-the-kerala-team-who-won-the-national-soft-baseball-tournament-held-in-telangana-was-honored-in-panur"
published_at: "2025-01-21T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f694bb352a_Untitled-3_copy.jpg"
keywords: []
---

# തെലുങ്കാനയിൽ നടന്ന ദേശീയ സോഫ്റ്റ്‌ ബേസ്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ  കേരള ടീം അംഗം ഉമ്മത്തൂരിലെ  എൻ. മിഷാലിനെ പാനൂരിൽ ആദരിച്ചു.

> **Lead Summary:** ****തെലുങ്കാനയിൽ നടന്ന ദേശീയ സോഫ്റ്റ്‌ ബേസ്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കേരള ടീം അംഗം ഉമ്മത്തൂരിലെ എൻ. മിഷാലിനെ പാനൂരിൽ ആദരിച്ചു.

## Article Content

****തെലുങ്കാനയിൽ നടന്ന ദേശീയ സോഫ്റ്റ്‌ ബേസ്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കേരള ടീം അംഗം ഉമ്മത്തൂരിലെ എൻ. മിഷാലിനെ പാനൂരിൽ ആദരിച്ചു.

  കൊളവല്ലൂർ ഹയർ സെക്കന്ററി 1975-76 ബാച്ച് എസ്.എസ്.എൽ.സി ബാച്ച് ആണ് ആദരായനം സംഘടിപ്പിച്ചത്. അഹമ്മദ്‌ പുന്നക്കൽ മിഷാലിനെ ഉപഹാരം നൽകി ആദരിച്ചു.

ഗ്രൂപ്പ് അംഗം കൂടിയായ ഉമ്മത്തൂരിലെ ടി.കെ ഹംസയുടെ മകനാണ് മിഷാൽ. ആർ.പി ഹസ്സൻ അധ്യക്ഷത വഹിച്ചു. ഓട്ടാണി നാണുമാസ്റ്റർ, ഡോ. വി ഹസ്സൻ, ചന്ദ്രമോഹൻ പാലത്തായി, ടി. രവീന്ദ്രൻ മാസ്റ്റർ, സ്നേഹസുധ, പി കെ ഉഷ, പി കെ. പുരുഷു മാസ്റ്റർ, മൈമൂനത്, കെ പി. നന്ദകുമാർ, ഒ.കെ. രാമകൃഷ്ണൻ,

ബി പി ബാലൻ മാസ്റ്റർ, കോമളൻ, കെ കരുണൻ മാസ്റ്റർ, സി.കെ രാജൻ

എന്നിവർ സംസാരിച്ചു. മിഷാൽ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264844/n-mishal-of-ummathur-a-member-of-the-kerala-team-who-won-the-national-soft-baseball-tournament-held-in-telangana-was-honored-in-panur)