---
title: "കതിരൂരിലെ ബന്ധുവീട്ടിൽ നിന്നും മൊബൈൽ  ഫോൺ കവർന്ന യുവാവ് പിടിയിൽ ; പിടിയിലായത് മോഷ്ടിച്ച മൊബൈൽ  തലശേരിയിലെ ഷോപ്പിൽ വിൽപ്പന നടത്താനെത്തിയപ്പോൾ"
english_title: "A young man who stole a mobile phone from a relative's house in Kathiroor was arrested; he was arrested when he went to sell the stolen mobile phone at a shop in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264843/a-young-man-who-stole-a-mobile-phone-from-a-relatives-house-in-kathiroor-was-arrested-he-was-arrested-when-he-went-to-sell-the-stolen-mobile-phone-at-a-shop-in-thalassery"
published_at: "2025-01-21T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f66c4cb8af_Untitled-2_copy.jpg"
keywords: []
---

# കതിരൂരിലെ ബന്ധുവീട്ടിൽ നിന്നും മൊബൈൽ  ഫോൺ കവർന്ന യുവാവ് പിടിയിൽ ; പിടിയിലായത് മോഷ്ടിച്ച മൊബൈൽ  തലശേരിയിലെ ഷോപ്പിൽ വിൽപ്പന നടത്താനെത്തിയപ്പോൾ

> **Lead Summary:** കതിരൂരിലെ ബന്ധുവീട്ടിൽ നിന്നും മൊബൈൽ ഫോൺ കവർന്ന യുവാവ് പിടിയിൽ

## Article Content

കതിരൂരിലെ ബന്ധുവീട്ടിൽ നിന്നും മൊബൈൽ ഫോൺ കവർന്ന യുവാവ് പിടിയിൽ

മൊബൈൽ കവർന്ന യുവാവ് മൊബൈൽ ഷോപ്പുകാരുടെ ജാഗ്രതയിൽ പിടിയിൽ.

ബന്ധു വീട്ടിൽ നിന്നും സ്ത്രീയുടെ ഒമ്പതിനായിരം രൂപ വില വരുന്ന മൊബൈൽ കവർച്ച നടത്തിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കതിരൂർ അഞ്ചാംമൈലിലെ പൊയാൽ വീട്ടിൽ എൻ.വിജിലിനെ (25) യാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്

തലശ്ശേരിയിലെ ഒരു കടയിൽ മോഷണം നടത്തിയ മൊബൈൽ വിൽക്കുന്നതിനിടയിലാണ് പിടിയിലായത്  .

കതിരൂർ അഞ്ചാം മൈലിലെ സി. ഷർമ്മിളയുടെ മൊബൈൽ ഫോണാണ് ഇയാൾ ബന്ധു വീട്ടിൽ നിന്നും തിങ്കളാഴ്ച പകൽ കവർന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264843/a-young-man-who-stole-a-mobile-phone-from-a-relatives-house-in-kathiroor-was-arrested-he-was-arrested-when-he-went-to-sell-the-stolen-mobile-phone-at-a-shop-in-thalassery)