---
title: "പാലം അടച്ചു ; പെരിങ്ങത്തൂർ പാലം ഇന്ന് മുതൽ ഒരു മാസം പൂർണമായും അടച്ചിടും"
english_title: "Bridge closed; Peringathur bridge to be completely closed for a month from today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264613/bridge-closed-peringathur-bridge-to-be-completely-closed-for-a-month-from-today"
published_at: "2025-01-20T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e1f2ac063d_Untitled-2_copy.jpg"
keywords: []
---

# പാലം അടച്ചു ; പെരിങ്ങത്തൂർ പാലം ഇന്ന് മുതൽ ഒരു മാസം പൂർണമായും അടച്ചിടും

> **Lead Summary:** പെരിങ്ങത്തൂർ: പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലം വഴിയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിർത്തി. ഫെബ്രുവരി 20 വരെ പാലം പൂർണമായും അടച്ചിടും.

## Article Content

പെരിങ്ങത്തൂർ: പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലം വഴിയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിർത്തി. ഫെബ്രുവരി 20 വരെ പാലം പൂർണമായും അടച്ചിടും.

ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പൂർണ്ണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങൾ മുണ്ടത്തോട് പാലം - പാറക്കടവ് വഴിയോ / കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗത ക്രമീകരണം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264613/bridge-closed-peringathur-bridge-to-be-completely-closed-for-a-month-from-today)