കണ്ണൂർ : (www.panoornews.in) കണ്ണൂരിൽ വേറിട്ട മാർക്കറ്റിംഗ് തന്ത്രം നടത്തിയ കടയുടമക്ക് കിട്ടിയത് എട്ടിൻ്റെ പണി. ഉദ്ഘാടന ദിവസമായ ഞായറാഴ്ച 12 മണിക്ക് 1 രൂപ നോട്ടുമായി എത്തുന്ന 75 പേർക്ക് ആയിരവും, രണ്ടായിരവും ഒക്കെ വിലയുള്ള ഷൂ നൽകുമെന്നായിരുന്നു പ്രഖ്യാപനം.


എന്നാൽ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയതോടെ കണ്ണൂരിൻ്റെ ഹൃദയഭാഗമായ കാൽടെക്സ് നഗരമാകെ ബ്ലോക്കായി. സോഷ്യൽ മീഡിയയിൽ മാത്രമാണ് പരസ്യം നൽകിയതെങ്കിലും 11 മണിയോടെ തന്നെ ഷോപ്പിന് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു.
ഒടുവിൽ തിരക്ക് ക്രമാതീതമായതോടെ നഗരം ഗതാഗതകുരുക്കിലമർന്നു. ഒടുവിൽ പൊലീസെത്തി തലങ്ങും വിലങ്ങും തല്ലുമാല നടത്തി.
ആളുകളെ ഓടിച്ച ശേഷം ഷോപ്പിന് താഴിട്ടാണ് പൊലീസ് മടങ്ങിയത്. ഉദ്ഘാടന ദിവസം തന്നെ ഷോപ്പ് അടച്ചു പൂട്ടിയതിൻ്റെ നാണക്കേടിന് പിന്നാലെ കേസ് വരുമൊ എന്ന ആശങ്കയിലാണ് കടയുടമകൾ. കഷ്ടപ്പെട്ട് ഒരു രൂപ കണ്ടെത്തി കിലോമീറ്ററുകൾ താണ്ടിയെത്തിയ യുവാക്കളാവട്ടെ രോഷത്തോടെയാണ് മടങ്ങിയത്.
Kannur 'trapped' in unique marketing strategy of selling shoes for Rs 1 on opening day; Police lathi-charged, shop closed on opening day itself
