---
title: "കണ്ണൂരിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റു,  ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു"
english_title: "Student dies after being electrocuted after climbing on top of a stopped goods train in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264239/student-dies-after-being-electrocuted-after-climbing-on-top-of-a-stopped-goods-train-in-kannur"
published_at: "2025-01-18T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b614e55ea1_678b50f406e9d_death.jpg"
keywords: []
---

# കണ്ണൂരിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റു,  ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

> **Lead Summary:** കണ്ണൂർ : വളപട്ടണത്ത് നിർത്തിയിട്ട ചരക്കുവണ്ടി യുടെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

## Article Content

കണ്ണൂർ : വളപട്ടണത്ത് നിർത്തിയിട്ട ചരക്കുവണ്ടി യുടെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

കാട്ടാമ്പള്ളി കൊല്ലറത്തി ക്കൽ കെ.നിഹാലാണ് (17) മരിച്ചത്. ജനുവരി എട്ടിന് രാത്രി റെയിൽപ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

കൂട്ടുകാരോടൊപ്പം വളപട്ടണം റെയിൽവേ സിമന്റ് യാർഡ് പരിസരത്ത് പോയതാണെന്ന് കരുതുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഉടൻ വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് കണ്ണൂരിൽ ചാലയിലെ ആശുപത്രിയിലെത്തിച്ചത്.

പിതാവ്: നൗഷാദ്, മാതാവ്: നസീമ, സഹോദരങ്ങള്‍: നിമ, നബ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264239/student-dies-after-being-electrocuted-after-climbing-on-top-of-a-stopped-goods-train-in-kannur)