പാനൂർ :(www.panoornews.in)മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആർ കുറുപ്പിൻ്റെ ഇരുപത്തിനാലാം ചരമവാർഷികാചരണത്തിന് പ്രൗഢോജ്ജ്വല സമാപനം.


ഒരു മാസക്കാലം നീണ്ടു നിന്ന ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി നിരവധി പരിപാടികൾ മണ്ഡലത്തിലുടനീളം നടത്തിയിരുന്നു. കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പി ആറിൻ്റെ ഓർമ്മകൾ റാലിയിൽ അലയടിച്ചു.
വടക്കേ പൊയിലൂരിൽ നിന്നാരംഭിച്ച റാലി സെൻട്രൽ പൊയിലൂരിൽ സമാപിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ആർ.ജെഡിയുടെയും ശക്തിപ്രകടനമായി.
തുടർന്ന് നടന്ന പൊതുസമ്മേളനം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് വി.കെ.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം മടവൂർ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ദാമോദരൻ മാസ്റ്റർ, ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി കെ.പി.ചന്ദ്രൻ മാസ്റ്റർ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, ആർ.ജെ.ഡി ജില്ലാ ജനറൽ ജില്ലാസെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, സെക്രട്ടറി എൻ.ധനഞ്ജയൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.അനന്തൻ, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് കെ.കുമാരൻ, ഉഷ രയരോത്ത്, കെ.രഞ്ജിത്ത്, സ്വാഗതസംഘം ചെയർമാൻ സി.കെ.ബി.തിലകൻ, ജനറൽ കൺവീനർ പി.പി.പവിത്രൻ പ്രസംഗിച്ചു.ആർ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ സ്വാഗതം പറഞ്ഞു.
PR's death anniversary celebrations come to a grand conclusion; Janata Dal turns rally into show of strength
