---
title: "അടിയന്തിര അറ്റകുറ്റപണി വേണം ; പെരിങ്ങത്തൂർ പാലം തിങ്കളാഴ്ച മുതൽ ഒരു മാസം പൂർണമായും അടച്ചിടും"
english_title: "Urgent repairs required; Peringathur bridge to be completely closed for a month from Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264085/urgent-repairs-required-peringathur-bridge-to-be-completely-closed-for-a-month-from-monday"
published_at: "2025-01-17T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a5989ae8cd_Untitled-1_copy.jpg"
keywords: []
---

# അടിയന്തിര അറ്റകുറ്റപണി വേണം ; പെരിങ്ങത്തൂർ പാലം തിങ്കളാഴ്ച മുതൽ ഒരു മാസം പൂർണമായും അടച്ചിടും

> **Lead Summary:**  പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വരെ അടച്ചിടും. ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പൂർണ്ണമായും നിരോധിക്കും.

## Article Content

 പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വരെ അടച്ചിടും. ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പൂർണ്ണമായും നിരോധിക്കും.

ഇതുവഴി പോകേണ്ട വാഹനങ്ങൾ മുണ്ടത്തോട് പാലം - പാറക്കടവ് വഴിയോ / കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗത ക്രമീകരണം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264085/urgent-repairs-required-peringathur-bridge-to-be-completely-closed-for-a-month-from-monday)