

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം നൂറോളം പേർ രക്തദാനം നടത്തി.
മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് നടത്തിയത്. മാഹി കോസ്റ്റൽ സി.ഐ ബിഎം മനോജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ. നിഷാദ് അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ മുഖ്യാതിഥിയായി. പ്രധാനധ്യാപകൻ വി.പി രജിലേഷ്, പിടിഎ എക്സിക്യൂട്ടീവ് അംഗം നസീർ ഇടവലത്ത്, ഉമേഷ് കരുണാകരൻ എന്നിവർ സംസാരിച്ചു.
മലബാർ കാൻസർ സെൻ്ററിലെ ഡോ.അഞ്ജുവിൻ്റെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് നടത്തിയത്. അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം നൂറോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.ശൈലജയും രക്തദാനം നടത്തി.
നൂറാം വാർഷികത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം, യാത്രയയപ്പ് എന്നിവ ജനുവരി, ഫിബ്രവരി മാസങ്ങളിലായി നടക്കും. ഡോ.വി. ശിവദാസൻ എം പി, സിനിമാ താരം ജഗദീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
100th anniversary of Champad West UP School; 100 people including teachers, parents and alumni donated blood
