മദ്യപിച്ചെത്തി ഉച്ചത്തിൽ പാട്ടു വെച്ചു, തർക്കത്തിനിടെ മകനെ മർദ്ദിച്ച് കൊന്ന അച്ഛൻ റിമാൻഡിൽ

മദ്യപിച്ചെത്തി ഉച്ചത്തിൽ പാട്ടു വെച്ചു,  തർക്കത്തിനിടെ മകനെ മർദ്ദിച്ച് കൊന്ന അച്ഛൻ റിമാൻഡിൽ
Jan 16, 2025 10:32 AM | By Rajina Sandeep

(www.panoornews.in)ഇടുക്കി രാമക്കൽമേട്ടിൽ രാത്രിയിൽ മദ്യപിച്ചെത്തി ഉച്ചത്തിൽ പാട്ടു വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മകനെ മ‍ർദ്ദിച്ച് കൊലപ്പെടുത്തിയ അച്ഛനെ റിമാൻഡ് ചെയ്തു.

രാമക്കൽമേട് ചക്കകാനം സ്വദേശി 54 കാരനായ പുത്തൻ വീട്ടിൽ ഗംഗധരൻ നായർ ആണ് മരിച്ചത്. അച്ഛൻ രവീന്ദ്രൻ നായരാണ് മകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് രവീന്ദ്രനും ഭാര്യയും ഉറങ്ങാൻ പോയി.

ഗംഗാധരൻ കിടപ്പുമുറിയിൽ എത്തിയ ശേഷം മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അല്പസമയത്തിനകം ഉറങ്ങിപ്പോയി.

എന്നാൽ പാട്ട് നിർത്തിയിരുന്നില്ല. രവീന്ദ്രൻ പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും മകൻ കേൾക്കാതെ വന്നതോടെ, മുറിയിൽ എത്തിയ പിതാവ് കാപ്പി വടിക്ക് മകന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗംഗാധരന്റെ തലയിൽനിന്നും രക്തം വാർന്നാണ് മരിച്ചത്. കുറച്ച് സമയത്തിന് ശേഷം അയൽവാസികളെ മകൻ ബോധം കെട്ടു വീണു എന്ന് അച്ഛൻ അറിയിച്ചു.

മുറ്റത്ത് മെറ്റലിൽ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താൻ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിർണായകമായത്.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വടി കൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതോടെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

A father who beat his son to death during an argument and played loud music while drunk is on remand

Next TV

Related Stories
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം,  നിരവധി പേര്‍ക്ക് പരിക്ക്

Feb 13, 2025 09:23 PM

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക്...

Read More >>
രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി ഓർമ്മ

Feb 13, 2025 07:45 PM

രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി ഓർമ്മ

രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി...

Read More >>
പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര*

Feb 13, 2025 05:34 PM

പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര*

പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ...

Read More >>
ക്ലാസിൽ  താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക്  ബാലവിവാഹത്തിന് കേസ്

Feb 13, 2025 03:07 PM

ക്ലാസിൽ താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക് ബാലവിവാഹത്തിന് കേസ്

ക്ലാസിൽ താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക് ബാലവിവാഹത്തിന്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Feb 13, 2025 02:21 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
വീ​ട്ട​മ്മ ജി​മ്മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ; മാതാപിതാക്കളുടെ പരാതിയിൽ അ​ന്വേ​ഷ​ണം

Feb 13, 2025 01:21 PM

വീ​ട്ട​മ്മ ജി​മ്മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ; മാതാപിതാക്കളുടെ പരാതിയിൽ അ​ന്വേ​ഷ​ണം

വീ​ട്ട​മ്മ ജി​മ്മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ; മാതാപിതാക്കളുടെ പരാതിയിൽ...

Read More >>
Top Stories