---
title: "കെ.പി.എ റഹീം മാസ്റ്ററുടെ ആറാം ചരമവാർഷികം ആചരിച്ചു ; തിക്കോടി നാരായണൻ മാസ്റ്റർക്ക് പുരസ്ക്കാരം സമ്മാനിച്ചു"
english_title: "KPA Rahim Master's sixth death anniversary observed; Thikkodi Narayanan presented the award to the master"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263291/kpa-rahim-masters-sixth-death-anniversary-observed-thikkodi-narayanan-presented-the-award-to-the-master"
published_at: "2025-01-14T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67861000cf2a5_Untitled-8_copy.jpg"
keywords: []
---

# കെ.പി.എ റഹീം മാസ്റ്ററുടെ ആറാം ചരമവാർഷികം ആചരിച്ചു ; തിക്കോടി നാരായണൻ മാസ്റ്റർക്ക് പുരസ്ക്കാരം സമ്മാനിച്ചു

> **Lead Summary:** പാനൂർ: പ്രമുഖ ഗാന്ധിയനും വാഗ്മിയുംസർവോദയ നേതാവും അധ്യാപകനുമായിരുന്ന കെ.പി. എ റഹീം മാസ്റ്ററുടെ ആറാം ചരമ വാർഷികം ആചരിച്ചു. കെ.പി.എ റഹിം സ്മൃതി വേദിയുടെ നേതൃത്വത്തിൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും നടന്നു.

## Article Content

പാനൂർ: പ്രമുഖ ഗാന്ധിയനും വാഗ്മിയുംസർവോദയ നേതാവും അധ്യാപകനുമായിരുന്ന കെ.പി. എ റഹീം മാസ്റ്ററുടെ ആറാം ചരമ വാർഷികം ആചരിച്ചു. കെ.പി.എ റഹിം സ്മൃതി വേദിയുടെ നേതൃത്വത്തിൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും നടന്നു.

തിക്കോടി നാരായണൻ മാസ്റ്റർക്ക് ഈ വർഷത്തെ പുരസ്കാരം സമ്മാനിച്ചു. പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം പുരസ്കാര സമർപ്പണം നടത്തി

ചൂര്യയി ചന്ദ്രൻ മാസ്റ്റർ പുരസ്കാര ജേതാവിനെ പരിചയപെടുത്തി.

യാക്കൂബ് എലാങ്കോട് അധ്യക്ഷനായി.

കെ.പി മോഹനൻ എം. എൽ എ ഓൺലൈനായി സന്ദേശം നൽകി.

സ്മൃതി വേദി സിക്രട്ടറി കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,സ്വാഗതം പറഞ്ഞു ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി. മടപ്പള്ളി ഗവ. കോളേജ് ചരിത്ര വിഭാഗം മേധാവി എ എം. ഷിനാസ് മുഖ്യ പ്രഭാഷണം നടത്തി കെ. ഹരീന്ദ്രൻ ,എ നാസർ, ഓട്ടാണി നാണു മാസ്റ്റർ, കെ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു. സ്മൃതി വേദി പ്രഥമ ചെയർമാൻ കെ.വി. മനോഹരനെ ചടങ്ങിൽ ആദരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263291/kpa-rahim-masters-sixth-death-anniversary-observed-thikkodi-narayanan-presented-the-award-to-the-master)