പന്ന്യന്നൂർ ടൗണിൽ കാറിടിച്ച് പരിക്കേറ്റ കാട്ടി മുക്ക് സ്വദേശി മരിച്ചു ; നിർത്താതെ പോയ കാറിനായുള്ള അന്വേഷണം ഊർജിതം


ഇക്കഴിഞ്ഞ രണ്ടിന് രാത്രി 9.30നാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ കാട്ടിമുക്ക് സ്വദേശിയായ മുഹമ്മദ് (60) നെ ഇടിച്ച് തെറിപ്പിക്കുകയാ യിരുന്നു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.അപകടത്തിനിടയാക്കിയ കാർ കണ്ടെത്താൻ തീവ്രശ്രമത്തിലാണ് പാനൂർ പൊലീസ്. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
A native of Katti Muk died after being hit by a car in Pannianur town; Search intensifies for missing car
