മാഹി:(www.panoornews.in) മാഹി അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. സർവകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.


കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിലേക്ക് പോകുന്നത്. ഇതിനോട് അനുബന്ധിച്ച് കുഞ്ഞിപ്പള്ളി ടൗണിൽ ബഹുജന റാലി നടത്തും. ഇന്ന് പ്രദേശത്ത് ദേശീയപാതാ നിർമ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പിന്നാലെ ചേർന്ന യോഗത്തിലാണ് സർവ്വകക്ഷി പ്രതിനിധികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.
Hartal tomorrow in Mahe Azhiyur Panchayat
