---
title: "പൊന്ന്യം പാലം മാക്കുനി പ്രദേശത്തുകാരെ അഭിനന്ദിച്ച് ഷാഫി  പറമ്പിൽ എംപി ; നാട്ടുകാരുടെ പ്രവർത്തനങ്ങൾക്ക് എന്നും കൂടെയുണ്ടാകുമെന്നും എംപിയുടെ ഉറപ്പ്"
english_title: "Shafi Parambil MP congratulates the people of Ponnyam Palam Makkuni area; MP assures that he will always be with the activities of the locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263159/shafi-parambil-mp-congratulates-the-people-of-ponnyam-palam-makkuni-area-mp-assures-that-he-will-always-be-with-the-activities-of-the-locals"
published_at: "2025-01-13T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785396532a10_Untitled-3_copy.jpg"
keywords: []
---

# പൊന്ന്യം പാലം മാക്കുനി പ്രദേശത്തുകാരെ അഭിനന്ദിച്ച് ഷാഫി  പറമ്പിൽ എംപി ; നാട്ടുകാരുടെ പ്രവർത്തനങ്ങൾക്ക് എന്നും കൂടെയുണ്ടാകുമെന്നും എംപിയുടെ ഉറപ്പ്

> **Lead Summary:** മാക്കുനിയിൽ വെള്ളം കയറുന്ന അവസ്ഥക്ക് തടയിടാൻ നാട്ടുകാർ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് എം പി ഷാഫി പറമ്പിൽ. മാക്കുനി വേലെഞ്ചിറ പ്രദേശത്ത് പണിത സംരക്ഷണ മതിൽ കയർ ഭൂവസ്ത്രമണിയിച്ചത് സന്ദർശിച്ച ശേഷമായിരുന്നു എം പി യുടെ അഭിനന്ദനം. നാട്ടുകാരുടെ ശ്രമങ്ങൾക്ക് എന്നും കൂടെയുണ്ടാകുമെന്നും എം പി ഉറപ്പുനൽകി.

## Article Content

മാക്കുനിയിൽ വെള്ളം കയറുന്ന അവസ്ഥക്ക് തടയിടാൻ നാട്ടുകാർ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് എം പി ഷാഫി പറമ്പിൽ. മാക്കുനി വേലെഞ്ചിറ പ്രദേശത്ത് പണിത സംരക്ഷണ മതിൽ കയർ ഭൂവസ്ത്രമണിയിച്ചത് സന്ദർശിച്ച ശേഷമായിരുന്നു എം പി യുടെ അഭിനന്ദനം. നാട്ടുകാരുടെ ശ്രമങ്ങൾക്ക് എന്നും കൂടെയുണ്ടാകുമെന്നും എം പി ഉറപ്പുനൽകി.

കാലവർഷമടുത്താൽ മാക്കുനി വേലെഞ്ചിറ പ്രദേശവാസികളുടെ നെഞ്ചിൽ തീയാണ്. ഏത് സമയത്തു വേണമെങ്കിലും പൊന്ന്യം പുഴയിൽ നിന്നും വെള്ളം വീടുകളിലേക്ക് ഇരച്ചെത്താം. ഈയൊരവസ്ഥക്ക് പരിഹാരം കാണാൻ

മാക്കുനി വേലെഞ്ചിറ പരിസരത്ത് പന്ന്യന്നൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണിണ്ണ് സംരക്ഷണ ഭിത്തി നിർമ്മിച്ചു.

മൂലക്കടവ് - പോണ്ടിച്ചേരി അതിർത്തി മുതൽ 150 മീറ്റർ ചുറ്റളവിലാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. നൂറോളം ലോഡ് മണ്ണിറക്കിയാണ് താൽക്കാലിക ഭിത്തിയുടെ നിർമ്മാണം നടത്തിയത്. പ്രദേശവാസിയായ ഒരാൾ സംരക്ഷണ ഭിത്തിയെ കയർ ഭൂവസ്ത്രമണിയിക്കാൻ തയ്യാറായി. ആലപ്പുഴയിൽ നിന്നാണ് കയർ ഭൂവസ്ത്രമെത്തിച്ചത്. നാട്ടുകാരുടെ പൂർണ സഹായ - സഹകരണത്തോടെ സംരക്ഷണ ഭിത്തിയെ പൂർണമായും കയർ ഭൂവസ്ത്രമണിയിച്ചു. നാട്ടുകാരുടെ പ്രവൃത്തിയെ പൂർണ്ണമായും അഭിനന്ദിക്കുന്നുവെന്നും, മാക്കുനിക്കാരുടെ ദുരവസ്ഥ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എം പി പറഞ്ഞു. എംപിയെത്തുന്നതറിഞ്ഞ് നിരവധി പ്രദേശവാസികളും യുഡിഎഫ് നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

പന്ന്യന്നൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ പി കെ ഹനീഫ,കെ ശശിധരൻ, ടി പി പ്രേംനാഥ് മാസ്റ്റർ

നിങ്കിലേരി മുസ്തഫ,

സരീഷ് കുമാർ മാക്കുനി എന്നിവരും എം പിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263159/shafi-parambil-mp-congratulates-the-people-of-ponnyam-palam-makkuni-area-mp-assures-that-he-will-always-be-with-the-activities-of-the-locals)