---
title: "ചോദ്യങ്ങൾ ചോദിക്കാനും, പ്രതികരിക്കാനുമുള്ള ആർജവം  വിദ്യാഭ്യാസത്തിലൂടെ നേടാനാവണമെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ ആദരായനവും,വാർഷികാഘോഷവും സംഘടിപ്പിച്ചു"
english_title: "Shafi Parambil MP said that the spirit of asking and responding to questions can be acquired through education; Chokli Ramavilasam Higher Secondary School organized a felicitation and anniversary celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263133/shafi-parambil-mp-said-that-the-spirit-of-asking-and-responding-to-questions-can-be-acquired-through-education-chokli-ramavilasam-higher-secondary-school-organized-a-felicitation-and-anniversary-celebration"
published_at: "2025-01-13T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785251c71978_Untitled-1_copy.jpg"
keywords: []
---

# ചോദ്യങ്ങൾ ചോദിക്കാനും, പ്രതികരിക്കാനുമുള്ള ആർജവം  വിദ്യാഭ്യാസത്തിലൂടെ നേടാനാവണമെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ ആദരായനവും,വാർഷികാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** **ചൊക്ലി :**ചുറ്റുപാടുമുള്ള കാര്യങ്ങളോട് പ്രതികരിക്കാനും, ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള ആർജവം വിദ്യാഭ്യാസത്തിലൂടെ നേടണമെന്ന് ഷാഫി പറമ്പിൽ എം.പി. ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും,വാർഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

## Article Content

**ചൊക്ലി :**ചുറ്റുപാടുമുള്ള കാര്യങ്ങളോട് പ്രതികരിക്കാനും, ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള ആർജവം വിദ്യാഭ്യാസത്തിലൂടെ നേടണമെന്ന് ഷാഫി പറമ്പിൽ എം.പി. ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും,വാർഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

വിമർശനങ്ങൾ നാടിൻ്റെ അനിവാര്യതയാണ്. വിയോജിപ്പ് രേഖപ്പെടുത്താൻ ഇടമുള്ളിടത്താണ് ജനാധിപത്യം ഉണ്ടാകുന്നതെന്നും ഷാഫി പറഞ്ഞു. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ പ്രധാനധ്യാപകൻ പ്രദീപ് കിനാത്തി, ഹിന്ദി അധ്യാപിക പി.ആർ രാഗി, അറബിക് അധ്യാപകൻ കെ. അസീസ്, ഇംഗ്ലീഷ് അധ്യാപകൻ കെ.ചന്ദ്രൻ, ഹിന്ദി അധ്യാപിക സി.വി അജിത എന്നിവരെയും,ചൊക്ലി എ.ഇ.ഒ - എ.കെ ഗീതയെയും എം പി ഉപഹാരം നൽകി ആദരിച്ചു. വാർഡംഗം എൻ പി സജിത, കെ.ടി.കെ പ്രദീപൻ, എൻ സ്മിത, എ.രചീഷ്, ഇ എം നിയുക്ത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും, ആർ അജേഷ് നന്ദിയും പറഞ്ഞു.ആർ വി മ്യൂസിക് ബാൻ്റിൻ്റെ സ്വാഗത ഗാനവും ശ്രദ്ധയാകർഷിച്ചു.

സ്കൗട്ട് ആൻറ് ഗൈഡ്സ് ലോംഗ് സർവീസ് ഡക്കറേഷൻ അവാർഡിനർഹരായവർക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി. ആദ്യമായി സ്കൂളിലെത്തിയ എംപിയെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263133/shafi-parambil-mp-said-that-the-spirit-of-asking-and-responding-to-questions-can-be-acquired-through-education-chokli-ramavilasam-higher-secondary-school-organized-a-felicitation-and-anniversary-celebration)