---
title: "ഉത്സവ പറമ്പുകളിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നതെന്തിനെന്ന് ഷാഫി പറമ്പിൽ എം.പി; മർദ്ദനമേറ്റ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ എം പി സന്ദർശിച്ചു"
english_title: "Shafi Parambil MP asks why there is a situation of terror at the festival grounds; MP visits Congress constituency president who was beaten up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262947/shafi-parambil-mp-asks-why-there-is-a-situation-of-terror-at-the-festival-grounds-mp-visits-congress-constituency-president-who-was-beaten-up"
published_at: "2025-01-12T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678403405aa23_Untitled-11_copy.jpg"
keywords: []
---

# ഉത്സവ പറമ്പുകളിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നതെന്തിനെന്ന് ഷാഫി പറമ്പിൽ എം.പി; മർദ്ദനമേറ്റ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ എം പി സന്ദർശിച്ചു

> **Lead Summary:** ജാതി മത ഭേദമന്യേ എല്ലാവരും എത്തുന്ന സ്ഥലമാണ് ക്ഷേത്ര പറമ്പുകൾ. ഇവിടങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് എന്തിനാണ്. ഇത്തരം ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു.

## Article Content

ജാതി മത ഭേദമന്യേ എല്ലാവരും എത്തുന്ന സ്ഥലമാണ് ക്ഷേത്ര പറമ്പുകൾ. ഇവിടങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് എന്തിനാണ്. ഇത്തരം ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു.

നിള്ളങ്ങൽ തുണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ പുത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിജീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം പി.

കോൺഗ്രസ് നേതാവ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, സി.വി.എ ജലീൽ, കെ കമൽജിത്ത്, തേജസ് മുകുന്ദ്, ഒ.ടി നവാസ് എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു. ഉത്സവ സീസൺൻ്റെ തുടക്കത്തിൽ തന്നെ സംഘർഷമുണ്ടായത് പാനൂർ മേഖലയെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.പൊലീസ് ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് കെ.പി രാമചന്ദ്രൻ മാസ്റ്ററും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262947/shafi-parambil-mp-asks-why-there-is-a-situation-of-terror-at-the-festival-grounds-mp-visits-congress-constituency-president-who-was-beaten-up)