---
title: "പാനൂരിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം ; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് പരിക്ക്"
english_title: "Clashes during temple festival in Panur; Congress constituency president injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262934/clashes-during-temple-festival-in-panur-congress-constituency-president-injured"
published_at: "2025-01-12T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783f3b4aebad_download_(1).jpg"
keywords: []
---

# പാനൂരിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം ; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് പരിക്ക്

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് നിള്ളങ്ങൽ തുണ്ടിയിൽ ക്ഷേത്രോത്സവത്തിനിടയാണ് സംഘർഷമുണ്ടായത്.രാത്രി 9.45 ഓടെയാണ് സംഭവം. കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡണ്ട് വിജീഷിനാണ് മർദ്ദനമേറ്റത്.

## Article Content

പാനൂർ: പാനൂരിനടുത്ത് നിള്ളങ്ങൽ തുണ്ടിയിൽ ക്ഷേത്രോത്സവത്തിനിടയാണ് സംഘർഷമുണ്ടായത്.രാത്രി 9.45 ഓടെയാണ് സംഭവം. കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡണ്ട് വിജീഷിനാണ് മർദ്ദനമേറ്റത്.

ഇയാളെ പാനൂർ ഗവ.ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റും. സിപിഎം പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ക്ഷേത്രോത്സവങ്ങളെ പോലും സംഘർഷമുണ്ടാക്കി അലങ്കോലമാക്കുന്ന സിപിഎം നടപടിക്കെതിരെ പൊതുജനരോഷമുണരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262934/clashes-during-temple-festival-in-panur-congress-constituency-president-injured)