---
title: "കണ്ണൂരിൽ ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്"
english_title: "Out of control bus hits auto-rickshaw in Kannur, rushes into shop; 11 people including children injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262897/out-of-control-bus-hits-auto-rickshaw-in-kannur-rushes-into-shop-11-people-including-children-injured"
published_at: "2025-01-12T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783c18587a3c_67839ae7956b8_66_(1).jpg"
keywords: []
---

# കണ്ണൂരിൽ ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

> **Lead Summary:** ചെറുപുഴയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം.

## Article Content

ചെറുപുഴയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം.

സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇതിനിടെ ഒരു സ്‌കൂട്ടറിലും ബസ് ഇടിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262897/out-of-control-bus-hits-auto-rickshaw-in-kannur-rushes-into-shop-11-people-including-children-injured)