---
title: "തെരുവുനായ പ്രശ്നം പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി ; തൂവക്കുന്നിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് മരിച്ച മുഹമ്മദ് ഫസലിൻ്റെ വീട് എംപി സന്ദർശിച്ചു. "
english_title: "Shafi Parambil MP says he will raise the issue of stray dogs in Parliament; MP visits the house of Muhammed Fazal, who died after falling into a well after being scared by a stray dog ​​in Thuvakunnu."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262883/shafi-parambil-mp-says-he-will-raise-the-issue-of-stray-dogs-in-parliament-mp-visits-the-house-of-muhammed-fazal-who-died-after-falling-into-a-well-after-being-scared-by-a-stray-dog-in-thuvakunnu"
published_at: "2025-01-12T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67839be32619a_Untitled-11_copy.jpg"
keywords: []
---

# തെരുവുനായ പ്രശ്നം പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി ; തൂവക്കുന്നിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് മരിച്ച മുഹമ്മദ് ഫസലിൻ്റെ വീട് എംപി സന്ദർശിച്ചു. 

> **Lead Summary:**  തൂവക്കുന്നിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് മരിച്ച മുഹമ്മദ് ഫസലിൻ്റെ വീട് എംപി സന്ദർശിച്ചു.വർധിച്ചു വരുന്ന തെരുവുനായ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

## Article Content

 തൂവക്കുന്നിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് മരിച്ച മുഹമ്മദ് ഫസലിൻ്റെ വീട് എംപി സന്ദർശിച്ചു.വർധിച്ചു വരുന്ന തെരുവുനായ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

കഴിഞ്ഞ ദിവസം നായയെ കണ്ട് ഭയന്ന് ഓടി കിണറ്റിൽ വീണ് മരിച്ച തൂവക്കുന്നിലെ മത്തത്ത് മുഹമ്മദ്‌ ഫസലിന്റെ വസതി ഷാഫി പറമ്പിൽ എം പി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം പി. പിതാവ് ഉസ്മാനെയും ബന്ധുക്കളെയും എംപി ആശ്വസിപ്പിച്ചു.

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലി, ഒ.ടി നവാസ് എന്നിവരും എം പിക്കൊപ്പമുണ്ടായിരുന്നു. തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സഹായാവസ്ഥ പി.കെ മുഹമ്മദലി എം പിയുടെ ശ്രദ്ധയിൽപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262883/shafi-parambil-mp-says-he-will-raise-the-issue-of-stray-dogs-in-parliament-mp-visits-the-house-of-muhammed-fazal-who-died-after-falling-into-a-well-after-being-scared-by-a-stray-dog-in-thuvakunnu)