(www.panoornews.in)ജപ്തി ഭീഷണിയിൽ നിന്നും രാജീവന് തുണയായി സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ ലോട്ടറി. വീട് നിർമിക്കാൻ ലോണെടുത്ത കോവൂരിലെ രാജീവന് ബാങ്കുകാരുടെ ജപ്തി ഭീഷണി നേരിടുന്ന സമയത്താണ് കേരള സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസിന്റെ ലോട്ടറി സഹായമായത്.
ഇക്കഴിഞ്ഞ ഒമ്പതിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ (പി.ആർ 370854) ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് ലോട്ടറി വില്പന ക്കാരനായ രാജീവൻ കോവൂർ വിറ്റ ടിക്കറ്റിനാണ്.
ചാലോടിലെ കൃഷ്‌ണ ലോട്ടറി ഏജൻസിക്ക് കീഴിൽ സബ് ഏജൻറായി പ്രവർത്തിക്കുക യാണ് ഇദ്ദേഹം. മൂന്ന് വർഷത്തോളമായി ലോട്ടറി വില്‌പനരംഗത്തുണ്ട് ഇദ്ദേഹം. പ്രയാസങ്ങൾ കാരണം മറ്റു ജോലികൾ ചെയ്യാൻ പറ്റാതായതോടെയാണ് ഈ മേഖലയിലക്ക് തിരിഞ്ഞത്. 2019 ൽ വീടു നിർമാണത്തിനായി കേരള ബാങ്ക് കൂടാളി ശാഖയിൽ നിന്നും ആറ് ലക്ഷം രൂപ വായ്‌പയെടുത്തത് അടക്കാനാ കാതെ ജപ്‌തി ഭീഷണി നേരിടുമ്പോഴാണ് ഭാഗ്യം തുണച്ചതെന്ന് രാജീവൻ പറഞ്ഞു. കമ്മീഷൻ തുക ലഭിച്ചാൽ വായ്‌പ തിരിച്ചടക്കാനാകുമെന്നും ഇദ്ദേഹം പറഞ്ഞു
Lottery seller Rajeev in Kannur receives Rs. 80 lakhs as house threatened with foreclosure