കണ്ണൂർ:(www.panoornews.in) കണ്ണൂർ തളാപ്പ് മക്കാനി ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ റോഡിലെ ഡിവൈഡറിൽ ഇടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തു കൂടി കടന്നു പോവുകയായിരുന്നു ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു. വയറിനും തലയ്ക്കും സാരമായി പരിക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി കേസ് എടുത്തു.
A young man died after his bike hit a divider in Kannur Thalappil.