---
title: "വടകര മുക്കാളിയിൽ യുവാവ് ട്രെയിൻ തട്ടി  മരിച്ചു"
english_title: "Youth dies after being hit by train in Mukkali, Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262623/youth-dies-after-being-hit-by-train-in-mukkali-vadakara"
published_at: "2025-01-11T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67820819687c5_678200cae90d9_vatakara.jpg"
keywords: []
---

# വടകര മുക്കാളിയിൽ യുവാവ് ട്രെയിൻ തട്ടി  മരിച്ചു

> **Lead Summary:** **വടകര:** വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

## Article Content

**വടകര:** വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

കോഴിക്കോട് കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ( 21 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടൽ മാനേജമെന്റ് കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു മരിച്ച അമൽ രാജ്.

അച്ഛൻ: ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ. ഹരികൃഷ്‌ണൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262623/youth-dies-after-being-hit-by-train-in-mukkali-vadakara)