---
title: "ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ; തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം."
english_title: "A young man who fell on the road after a collision between two bikes was hit by a car; a young man from Thalassery met a tragic end."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262581/a-young-man-who-fell-on-the-road-after-a-collision-between-two-bikes-was-hit-by-a-car-a-young-man-from-thalassery-met-a-tragic-end"
published_at: "2025-01-11T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781ec2a45790_Untitled-6_copy.jpg"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ; തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

> **Lead Summary:** **തലശേരി: **ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ; തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

## Article Content

**തലശേരി: **ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിനെ കാറുമിടിച്ചു ; തലശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

തലശേരി പൊന്ന്യം കുണ്ടുചിറയിൽബുഷറാസിൽ മുസമ്മിൽ (30)ആണ് മരിച്ചത്.ഇന്നലെ രാത്രി തലശ്ശേരി

പള്ളിത്താഴയിൽ വെച്ചുബൈക്കുകൾ തമ്മിൽകൂട്ടിയിടിച്ച്റോഡിലേക്ക് തെറിച്ചു വീണ മുസമ്മിലിൻ്റെ ദേഹത്ത് കൂടി

എതിർ ദിശയിൽ വന്നകാർ കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റ യുവാവിനെആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അലി - ബുഷ്റ ദമ്പതികളുടെ മകനാണ്.

ഫസീലയാണ് ഭാര്യ.മകൻ : ഐദിൻആദം.സഹോദരങ്ങൾ :ഫാത്തിമത്തിൽ നൂറ,ഫാത്തിമത്തിൽ ഉസ്ന.ഖബറടക്കം ഇന്ന് ഉച്ചക്ക് സ്റ്റേഡിയം പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262581/a-young-man-who-fell-on-the-road-after-a-collision-between-two-bikes-was-hit-by-a-car-a-young-man-from-thalassery-met-a-tragic-end)