കതിരൂർ:(www.panoornews.in) കതിരൂർ കോട്ടയം പൊയിലിൽ കാറും, ട്രാവലറും കൂട്ടിയിടിച്ച് അപകടം ; യുവാക്കൾക്ക് പരിക്ക്കാറിലുണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു. KL 58 R 8989 നമ്പർ കാറും, KL59 Z 7378 ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
രാവിലെ 7 മണിയോടെ പെട്രോൾ പമ്പിന് സമീപത്തെ വളവിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ വളവിൽ വച്ച് ട്രാവലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിൻ്റെ മുൻ വശം പൂർണമായും തകർന്നു. കാറിലുണ്ടായ യുവാക്കളെ ആശുപത്രികളിലേക്ക് മാറ്റി.
Accident: Car and traveler collide in Kathiroor, Kottayam Poyil; Youth injured