കോഴിക്കോട്:(www.panoornews.in) രാമനാട്ടുകരയിൽ ഭാര്യയേയും ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം വാഴയൂർ പുതുക്കോട് പള്ളിയാളി എം.സുഭാഷ് (41) ഭാര്യ പി.വി.സജിത (37) എന്നിവരെയാണ് കൊടക്കല്ലിങ്ങലിലെ വാടക വീട്ടിൽ ഇന്ന് ഉച്ചതിരിഞ്ഞ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാമനാട്ടുകര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണിൽ കണ്ടിരുന്നു.
ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛൻ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കൾ: ശ്രേയ, ഹരി ദേവ്.
Husband and wife found hanging in rented house in Ramanattukara, Kozhikode