---
title: "തളിപ്പറമ്പിൽ വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണു ;  യുവതിയെ സാഹസികമായി രക്ഷിച്ച് അഗ്നി രക്ഷാസേന"
english_title: "Firefighters rescue young woman who fell into well while drawing water in Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262450/firefighters-rescue-young-woman-who-fell-into-well-while-drawing-water-in-taliparamba"
published_at: "2025-01-10T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780eee3131d1_677ff7330d751_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണു ;  യുവതിയെ സാഹസികമായി രക്ഷിച്ച് അഗ്നി രക്ഷാസേന

> **Lead Summary:** തളിപ്പറമ്പ് : കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ധർമ്മശാല നിഫ്റ്റിന് സമീപത്തെ സുരഭി ആണ് കിണറ്റിൽ വീണത്. വ്യാഴം പകൽ ഒന്നരയോടെ വീടിനടുത്തുള്ള 25 കോലാഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ തെന്നി വീഴുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

## Article Content

തളിപ്പറമ്പ് : കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ധർമ്മശാല നിഫ്റ്റിന് സമീപത്തെ സുരഭി ആണ് കിണറ്റിൽ വീണത്. വ്യാഴം പകൽ ഒന്നരയോടെ വീടിനടുത്തുള്ള 25 കോലാഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ തെന്നി വീഴുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലുള്ള സേന സംഭവസ്ഥലത്തെത്തുമ്പോൾ യുവതി കയറിൽ പിടിച്ചു തൂങ്ങി നിൽക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി വി ലികേഷ് കിണറ്റിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് യുവതിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറ്റിൽ ആറു കോലോളം വെള്ളം ഉണ്ടായിരുന്നു. ജീവനക്കാരായ സീനിയർ ഓഫീസർ എം ബി സുനിൽകുമാർ, നരേന്ദ്ര ഓഫീസർ ടിവി രജീഷ് കുമാർ, എസ് ടി അഭിനവ്, ഹോം ഗാർഡ് വിജയൻ, ഏയ് അനൂപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262450/firefighters-rescue-young-woman-who-fell-into-well-while-drawing-water-in-taliparamba)