---
title: "ഇരിട്ടി പായത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ; തുരത്താൻ നടപടി തുടരുന്നു."
english_title: "Wild elephants in Iritty Payam settlement; efforts to eradicate them continue."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262421/wild-elephants-in-iritty-payam-settlement-efforts-to-eradicate-them-continue"
published_at: "2025-01-10T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780d2dc98081_Untitled-3_copy.jpg"
keywords: []
---

# ഇരിട്ടി പായത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ; തുരത്താൻ നടപടി തുടരുന്നു.

> **Lead Summary:** ഇരിട്ടി പായം കരിയാലിൽ കാട്ടാനയിറങ്ങി. കാലത്ത് 6 മണി യോടെയാണ് രണ്ടു കൊമ്പനാനകളെ റബ്ബർ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. കരിയാലിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനടുത്ത് വെച്ച് ആന ഒരു സ്‌കൂട്ടർ യാത്രക്കാരനു പുറകെ ഓടി.

## Article Content

ഇരിട്ടി പായം കരിയാലിൽ കാട്ടാനയിറങ്ങി. കാലത്ത് 6 മണി യോടെയാണ് രണ്ടു കൊമ്പനാനകളെ റബ്ബർ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. കരിയാലിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനടുത്ത് വെച്ച് ആന ഒരു സ്‌കൂട്ടർ യാത്രക്കാരനു പുറകെ ഓടി.

യാത്രക്കാരന് സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടുന്നതിനിടയിൽ വീണു പരുക്കേറ്റു. ആനകളെ തുരത്തുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വനം വകുപ്പും പോലീസും ചേർന്നാണ് ശ്രമം. പടക്കം പൊട്ടിച്ച് ജനവാസ കേന്ദ്രങ്ങളിൽ നിന്നും തുരത്താനാണ് നീക്കം. രണ്ടാനകളും രണ്ടു വഴിക്കാണ് നീങ്ങുന്നത്. പായം ഗവ. യുപി സ്കൂൾ, വട്ടിയറ എൽ.പി സ്‌കൂൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി, വൈസ് പ്രസി. അഡ്വ. വിനോദ് കുമാർ എന്നിവർ സ്ഥല ത്തെത്തിയിട്ടുണ്ട്. ആറളം ഫാമിൽ നിന്നും പുഴ കടന്ന് 20 കിലോ മീറ്ററിലധികം പിന്നിട്ടാണ് ആനകൾ ഇവിടെയെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262421/wild-elephants-in-iritty-payam-settlement-efforts-to-eradicate-them-continue)