---
title: "ചമ്പാട് വെസ്റ്റ് യൂപി നൂറാം വാർഷികത്തിന്  സിനിമാ താരം ജഗദീഷെത്തും ; വാർഷികത്തിൻ്റെ ഭാഗമായി  വിദ്യാർത്ഥികൾക്കായി  രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "Film star Jagadeeshet also attended the 100th anniversary of Champad West UP; A blood group determination camp was held for students as part of the anniversary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262384/film-star-jagadeeshet-also-attended-the-100th-anniversary-of-champad-west-up-a-blood-group-determination-camp-was-held-for-students-as-part-of-the-anniversary"
published_at: "2025-01-10T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780bb4d31017_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് വെസ്റ്റ് യൂപി നൂറാം വാർഷികത്തിന്  സിനിമാ താരം ജഗദീഷെത്തും ; വാർഷികത്തിൻ്റെ ഭാഗമായി  വിദ്യാർത്ഥികൾക്കായി  രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** **ചമ്പാട്: ച**മ്പാട് വെസ്റ്റ് യുപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ രക്ത ഗ്രൂപ്പ് നിർണയം നടത്തി.

## Article Content

**ചമ്പാട്: ച**മ്പാട് വെസ്റ്റ് യുപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ രക്ത ഗ്രൂപ്പ് നിർണയം നടത്തി.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി റംല ഉദ്ഘാടനം ചെയ്തു.

നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് ആരോഗ്യ ക്യാമ്പ്, രക്ത നിർണയ ക്യാമ്പ് എന്നിവ നടത്തിയത്. നിരവധി വിദ്യാർത്ഥികൾ രക്ത ഗ്രൂപ്പ് നിർണയം നടത്തി.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസി.കെ.നിഷാദ് അധ്യക്ഷനായി. മുസ്ലിം എജ്യുക്കേഷൻ ഇൻസ്പെക്ടർ മുജീബുള്ള, പ്രധാനപ്രധാനധ്യാപകൻ വി.പി രജിലേഷ്, ഉമേഷ് കരുണാകരൻ എന്നിവർ സംസാരിച്ചു. തലശേരി കോ.ഓപ്പറേറ്റീവ് ആശുപത്രി പീഡിയാട്രീഷ്യൻ അതുൽ പ്രകാശ് ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു.

രക്തദാന ക്യാമ്പ് അടുത്താഴ്ച നടക്കും. പൂർവ വിദ്യാർത്ഥി സംഗമം, യാത്രയയപ്പ് എന്നിവയും ജനുവരി, ഫിബ്രവരി മാസങ്ങളിലായി നടക്കും. ഡോ.വി. ശിവദാസൻ എം പി, സിനിമാ താരം ജഗദീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262384/film-star-jagadeeshet-also-attended-the-100th-anniversary-of-champad-west-up-a-blood-group-determination-camp-was-held-for-students-as-part-of-the-anniversary)