---
title: "പ്രിയദർശിനി യുവകേന്ദ്ര ഇരുപതാം വാർഷികം ; പള്ളൂർ സ്കൂൾ ഗ്രൗണ്ടിൽ 12ന് മെഗാ തിരുവാതിര"
english_title: "Priyadarshini Yuva Kendra 20th anniversary; Mega Thiruvathira on the 12th at Pallur School Ground"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262257/priyadarshini-yuva-kendra-20th-anniversary-mega-thiruvathira-on-the-12th-at-pallur-school-ground"
published_at: "2025-01-09T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fd111e739a_Untitled-10_copy.jpg"
keywords: []
---

# പ്രിയദർശിനി യുവകേന്ദ്ര ഇരുപതാം വാർഷികം ; പള്ളൂർ സ്കൂൾ ഗ്രൗണ്ടിൽ 12ന് മെഗാ തിരുവാതിര

> **Lead Summary:** പള്ളൂർ: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റിവ് - 2025 ൻ്റെ ഭാഗമായി വനിതകളുടെ കൂട്ടായ്‌മയായ പ്രിയദർശിനി വനിതാവേദി സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക് പ ള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.

## Article Content

പള്ളൂർ: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റിവ് - 2025 ൻ്റെ ഭാഗമായി വനിതകളുടെ കൂട്ടായ്‌മയായ പ്രിയദർശിനി വനിതാവേദി സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക് പ ള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.

മയ്യഴി മേഖലയിൽ തന്നെ ആദ്യമായിട്ടാണ് 500 -ൽ പരം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ തിരുവാതി ര സംഘടിപ്പിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ വനിതാവേദി പ്രസിഡണ്ട് പി.ടി.സി.ശോഭ അറിയിച്ചു.

മെഗാ തിരുവാതിര, കൈ കൊട്ടിക്കളി, യോഗാ ഡാൻസ്, കളരിപയറ്റ് ഉൾപ്പെടെയുള്ള സർഗ്ഗകലാകേളിയുടെ ഉദ്ഘാടനം പ്രശസ്‌ത ചലച്ചിത്ര താരവും സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് നിർവ്വഹിക്കും.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു മുഖ്യ ഭാഷണം നടത്തുമെന്ന് ജനറൽ സെക്രട്ടറി പി.ഷിജിന, സെക്രട്ടറി മാരായ എം.കെ. അനഘ, വി.എം.ചന്ദ്രി എന്നിവർ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262257/priyadarshini-yuva-kendra-20th-anniversary-mega-thiruvathira-on-the-12th-at-pallur-school-ground)