---
title: "കണ്ണൂരിൽ സ്കൂട്ടറിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ; പോളിടെക്നിക്ക്  വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Student dies after KSRTC bus hits scooter in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262154/student-dies-after-ksrtc-bus-hits-scooter-in-kannur"
published_at: "2025-01-09T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f6cc3c439d_download_(3).jpg"
keywords: []
---

# കണ്ണൂരിൽ സ്കൂട്ടറിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ; പോളിടെക്നിക്ക്  വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ ദേശീയപാത പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു.

## Article Content

കണ്ണൂർ : കണ്ണൂരിൽ ദേശീയപാത പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു.

ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി.ആകാശ് (20) ആണു മരിച്ചത്.

കല്യാശേരി ഇ.കെ.നായനാർ മോഡൽ പോളിടെക്നിക് വിദ്യാർഥിയാണ്.

ഉടൻ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ എത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം.‌

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262154/student-dies-after-ksrtc-bus-hits-scooter-in-kannur)