---
title: "കണ്ണൂരിൽ യുവാവ് വീട്ടിൽ  തൂങ്ങിമരിച്ച നിലയില്‍ "
english_title: "A young man was found hanging from a fan in the hall of his house in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262094/a-young-man-was-found-hanging-from-a-fan-in-the-hall-of-his-house-in-kannur"
published_at: "2025-01-09T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f303c0308c_677e92d25b9fe_death.jpg"
keywords: []
---

# കണ്ണൂരിൽ യുവാവ് വീട്ടിൽ  തൂങ്ങിമരിച്ച നിലയില്‍ 

> **Lead Summary:** യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത്(44) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടത് . പയ്യന്നൂരില്‍ മരക്കച്ചവടവും വാഹനബ്രോക്കറുമായി പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ്കുഞ്ഞി-അലീമ ദമ്പതികളുടെ മകനാണ്. മക്കള്‍: അമന്‍, സന ഫാത്തിമ.സഹോദരങ്ങള്‍: നൂറുല്‍ ഹമീദ്, സുബൈദ, ആയിഷ, ഹയറുന്നീസ.

മൃതദേഹം നാളെ രാവിലെ 6 ന് പരിയാരം കോരന്‍പീടിക കബര്‍സ്ഥാനില്‍ കബറടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262094/a-young-man-was-found-hanging-from-a-fan-in-the-hall-of-his-house-in-kannur)