---
title: "ശബരിമല സന്നിധാനത്ത് ഒറ്റപ്പെട്ട് കുഞ്ഞു മാളികപ്പുറം ; രക്ഷകരായി കൂത്ത്പറമ്പ് എക്സൈസ്  സംഘം"
english_title: "Kunju Malikappuram, isolated at Sabarimala Sannidhanam; Koothparamba excise team rescues him"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262056/kunju-malikappuram-isolated-at-sabarimala-sannidhanam-koothparamba-excise-team-rescues-him"
published_at: "2025-01-08T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ea738355dd_Untitled-2_copy.jpg"
keywords: []
---

# ശബരിമല സന്നിധാനത്ത് ഒറ്റപ്പെട്ട് കുഞ്ഞു മാളികപ്പുറം ; രക്ഷകരായി കൂത്ത്പറമ്പ് എക്സൈസ്  സംഘം

> **Lead Summary:** ശബരിമല സന്നിധാനത്ത് അയ്യപ്പ ദർശനത്തിന് എത്തി ഒറ്റപ്പെട്ട കുഞ്ഞുമാളികപ്പുറത്തിന് കാവലായി കണ്ണൂർ ജില്ല യിലെ എക്സൈസ് ഉദ്യോഗസ്ഥർ ബംഗ്ളൂരു കുബ്ബിൽപേട്ടിൽ നിന്ന് അയ്യപ്പദർശനത്തിന് എത്തിയ ഇഷിത എന്ന ഏഴുവയസു കാരിയാണ് തിരക്കിനിടയിൽ ഒറ്റപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ വല്യച്ചൻ ശങ്കറിൻ്റെ കൂടെയാണ് കുട്ടി സന്നിധാനത്തെത്തിയത്.

## Article Content

ശബരിമല സന്നിധാനത്ത് അയ്യപ്പ ദർശനത്തിന് എത്തി ഒറ്റപ്പെട്ട കുഞ്ഞുമാളികപ്പുറത്തിന് കാവലായി കണ്ണൂർ ജില്ല യിലെ എക്സൈസ് ഉദ്യോഗസ്ഥർ ബംഗ്ളൂരു കുബ്ബിൽപേട്ടിൽ നിന്ന് അയ്യപ്പദർശനത്തിന് എത്തിയ ഇഷിത എന്ന ഏഴുവയസു കാരിയാണ് തിരക്കിനിടയിൽ ഒറ്റപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ വല്യച്ചൻ ശങ്കറിൻ്റെ കൂടെയാണ് കുട്ടി സന്നിധാനത്തെത്തിയത്.

കൂത്തുപറമ്പ സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ ശബരിമല ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടെത്തുമ്പോൾ നീലിമലക്ക് സമീപം മരച്ചുവട്ടിൽ കരഞ്ഞ് തളർന്നിരി ക്കുന്ന നിലയിലായിരുന്നു. കൂട്ടിയുടെ കയ്യിൽ കെട്ടിയ ടാഗിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ചോഫായിരുന്നു. തുടർന്ന് കുട്ടിയെ ഉദ്യോഗസ്ഥർ മാറി മാറി തോളിലിരുത്തി മരക്കൂട്ടത്തത്തിച്ചു. പോലീസിൻ്റെ വയർലെസ് സെറ്റ് വഴി സന്ദേശം കൈമാറിയെങ്കിലും അഞ്ച് മണിക്കൂർ കാത്തിരുന്നിട്ടും രക്ഷിതാക്കൾ എത്തിയില്ല. തുടർന്ന് ഡിവൈ.എസ്.പി: കെ.ജെ.വർഗീസിന്റെ സഹായ ത്തോടെ നടത്തിയ അന്വേഷണത്തിലാണ് വല്യച്ചൻ ശങ്കറിനെ കണ്ടെത്തിയത്.

അസി. എക്സൈസ് ഇൻസ്പെക്‌ടർ കെ.അശോകൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി.പി.ഷാജി, ഷാജി അളോക്കൻ, പി.ജലീഷ്, ജിനേഷ് നരിക്കോടൻ എന്നിവരാണ് കുട്ടിയുടെ രക്ഷകരായത്. കർണാടകയിൽ നിന്നുള്ള മറ്റൊരു കുട്ടിയെയും എക്സൈസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ ഏൽപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262056/kunju-malikappuram-isolated-at-sabarimala-sannidhanam-koothparamba-excise-team-rescues-him)