---
title: "തെരുവുനായകൾ  പിന്നാലെ ഓടിയതിനെ തുടർന്ന്  തൂവക്കുന്നിൽ  കിണറ്റിൽ  വീണ്  മരിച്ച 9 വയസുകാരൻ മുഹമ്മദ് ഫസൽ ഇനി കണ്ണീരോർമ്മ ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ"
english_title: "9-year-old Muhammad Fazal, who died after falling into a well in Tuvakkunnu after being chased by stray dogs, is now remembered with tears; many people come to pay their last respects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262028/9-year-old-muhammad-fazal-who-died-after-falling-into-a-well-in-tuvakkunnu-after-being-chased-by-stray-dogs-is-now-remembered-with-tears-many-people-come-to-pay-their-last-respects"
published_at: "2025-01-08T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e8c5db0c9d_Untitled-1_copy.jpg"
keywords: []
---

# തെരുവുനായകൾ  പിന്നാലെ ഓടിയതിനെ തുടർന്ന്  തൂവക്കുന്നിൽ  കിണറ്റിൽ  വീണ്  മരിച്ച 9 വയസുകാരൻ മുഹമ്മദ് ഫസൽ ഇനി കണ്ണീരോർമ്മ ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

> **Lead Summary:** പാനൂരിനടുത്ത തൂവ്വക്കുന്നിൽ കളിച്ചു കൊണ്ടിരിക്കെ തെരുവ് നായകൾ പിന്നാലെ ഓടിയതിനെ തുടർന്ന് കിണറ്റിൽ വീണു മരിച്ച 9 വയസ്സുകാരൻ മുഹമ്മദ് ഫസലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

## Article Content

പാനൂരിനടുത്ത തൂവ്വക്കുന്നിൽ കളിച്ചു കൊണ്ടിരിക്കെ തെരുവ് നായകൾ പിന്നാലെ ഓടിയതിനെ തുടർന്ന് കിണറ്റിൽ വീണു മരിച്ച 9 വയസ്സുകാരൻ മുഹമ്മദ് ഫസലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. തൂവക്കുന്നുമ്മൽ കല്ലുള്ള പള്ളിയിൽ മൃതദേഹം ഖബറടക്കി.

തൂവ്വക്കുന്ന് ചേലക്കാട് മസ്‌ജിദിന് സമീപം മത്തത്ത് ഉസ്മാൻ ഫൗസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ സുഹൃത്തുക്കളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ നായകൾ പിന്നാലെ വന്നതിനെ തുടർന്ന് കുട്ടികൾ ചിതറി ഓടുകയാ യിരുന്നു.

മറ്റെല്ലാവരും അവരവരുടെ വീടുകളിൽ എത്തിയെങ്കിലും ഫസലിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് രാത്രി 7.30 മണിയോടെ സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ആൾ മറയില്ലാത്ത കിണറ്റിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നും ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ മൃതദേഹം പുറത്തെടുത്തിരുന്നതായി വാർഡംഗം പറഞ്ഞു.

മുഹമ്മദ് ഫസലിന്റെ വിയോഗ വാർ ത്ത രാത്രി പുറത്ത് വന്നതോടെ നാട്ടുകാർക്കും, തൂവക്കുന്ന് ഗവ.എൽപി സ്കൂളിലെ അധ്യാപകർക്കും ആദ്യം വിശ്വസി ക്കാനായില്ല.

നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫസൽ പഠനത്തിലും കലാകായിക രംഗങ്ങളിലും മിടുക്കനായിരുന്നു. സുഹൃത് ബന്ധങ്ങളിലും മിടുക്കനായ ഫസൽ നാട്ടുകാർക്കും സുഹൃത്തുകൾക്കും ഗുരുനാഥൻമാർക്കും പ്രിയപ്പെ ട്ടവനായിരുന്നെന്ന് പിടിഎ പ്രസിഡൻ്റ് സമീർ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്‌കൂൾ ബസിൽ വീട്ടിൽ എത്തുന്നതുവരെ കളിതമാശകൾ പറഞ്ഞിരുന്ന ശിഷ്യന്റെ വിയോഗ വാർ ത്തയറിഞ്ഞ് തൂവ്വക്കുന്നിലെ ത്തിയ ക്ലാസ് അധ്യാപകൻ നാദാപുരം സ്വദേശി ടി.വി മുഹമ്മദിന് തേങ്ങലടക്കാ നായില്ല.

റോഡിന് സമീപം നിർമാ ണത്തിലിരിക്കുന്ന കിണറിന് ഒരു ആൾമറ ഉണ്ടായിരു ന്നെങ്കിൽ ഫസലി ന്റെ ജീവൻ പൊലിയുമായി രുന്നില്ലെന്ന് നാട്ടുകാരും കണ്ണീരോടെ പറയുന്നു.. റോഡിനോട് ചേർന്നാണ് ആൾമറയില്ലാത്ത കിണർ ഉള്ളത്. ഇവിടൊരു കിണറുണ്ടെന്ന് പെട്ടന്ന് തിരിച്ചറിയാനുമാവില്ല.

ഫസലിന്റെ വിയോഗ വാർത്തയറിഞ്ഞ് ആശുപത്രിയിലും, വീട്ടിലും നിരവധി പേരാണ് എത്തിയത്.

ആൽഫ ഫാത്തിമ ഏക സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262028/9-year-old-muhammad-fazal-who-died-after-falling-into-a-well-in-tuvakkunnu-after-being-chased-by-stray-dogs-is-now-remembered-with-tears-many-people-come-to-pay-their-last-respects)