---
title: "വിദ്യാർഥിനിയെ പീഡിപ്പിച്ചു ; 44കാരനായ  ട്യൂഷൻ മാസ്റ്റർക്ക് 111 വർഷം കഠിന തടവ്"
english_title: "44-year-old tuition master gets 111 years in prison for raping student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/260458/44-year-old-tuition-master-gets-111-years-in-prison-for-raping-student"
published_at: "2025-01-01T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6775577143ab9_download_(4).jpg"
keywords: []
---

# വിദ്യാർഥിനിയെ പീഡിപ്പിച്ചു ; 44കാരനായ  ട്യൂഷൻ മാസ്റ്റർക്ക് 111 വർഷം കഠിന തടവ്

> **Lead Summary:** പ്ലസ് വൺ വിദ്യാർഥിനിയെ സ്പെഷ്യൽ ക്ലാസുണ്ടെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്ററെ കോടതി വിവിധ വകുപ്പു കളിലായി 111 വർഷം കഠിനതടവിനും 1,05,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ശീക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

## Article Content

പ്ലസ് വൺ വിദ്യാർഥിനിയെ സ്പെഷ്യൽ ക്ലാസുണ്ടെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്ററെ കോടതി വിവിധ വകുപ്പു കളിലായി 111 വർഷം കഠിനതടവിനും 1,05,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലെ ശീക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനു ഭവിക്കണം. പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്.

കുട്ടിയുടെ സംരക്ഷകനാ കേണ്ട അധ്യാപകൻതന്നെ കുട്ടിയെ പീഡിപ്പിച്ചത് ന്യായീകരിക്കാനാകാത്ത കുറ്റമാണെന്ന് കോടതി വിലയിരുത്തി. മണക്കാട് സ്വദേശി മനോജാ(44)ണ് കേസിലെ പ്രതി.

പ്രതി പീഡനം നടത്തിയ വിവരമറിഞ്ഞ ഭാര്യ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. 2019 ജൂലായ് രണ്ടിന് രാവിലെ 10 മണിക്കാണ് കുട്ടി പീഡനത്തിനിരയായത്. സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നുപറഞ്ഞ് കുട്ടിയെ തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തിയ പ്രതി, മൊബൈൽ ഫോണിൽ കുട്ടിയുമായുള്ള പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/260458/44-year-old-tuition-master-gets-111-years-in-prison-for-raping-student)