---
title: "മൊകേരി തറവാട് ദേവീക്ഷേത്രത്തിൽ  ഊട്ട്പുര സമർപ്പണവും, കുടുംബ സംഗമ വാർഷികവും നടന്നു."
english_title: "The dedication of the Ootpura and the annual family reunion were held at the Mokeri Tharavad Devi Temple."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259851/the-dedication-of-the-ootpura-and-the-annual-family-reunion-were-held-at-the-mokeri-tharavad-devi-temple"
published_at: "2024-12-30T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67722ef305cc2_Untitled-3_copy.jpg"
keywords: []
---

# മൊകേരി തറവാട് ദേവീക്ഷേത്രത്തിൽ  ഊട്ട്പുര സമർപ്പണവും, കുടുംബ സംഗമ വാർഷികവും നടന്നു.

> **Lead Summary:** പാനൂർ: പാനൂർ മൊകേരി തറവാട് ദേവി ക്ഷേത്ര ഊട്ട്പുര ഉദ്ഘാടനവും, കുടുംബ സംഗമ വാർഷികവും സംഘടിപ്പിച്ചു.തലശ്ശേരി സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് പി. മോഹൻ ഊട്ടുപുര ക്ഷേത്രത്തിന് സമർപ്പിച്ചു.

## Article Content

പാനൂർ: പാനൂർ മൊകേരി തറവാട് ദേവി ക്ഷേത്ര ഊട്ട്പുര ഉദ്ഘാടനവും, കുടുംബ സംഗമ വാർഷികവും സംഘടിപ്പിച്ചു.തലശ്ശേരി സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് പി. മോഹൻ ഊട്ടുപുര ക്ഷേത്രത്തിന് സമർപ്പിച്ചു.

മാഹി ഗവണ്മെന്റ് കോളേജ് മുൻ കെമിസ്ട്രി ഡിപ്പാർട്മെന്റ് തലവൻ പി. രവീന്ദ്രൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. പ്രസന്ന, ശശീന്ദ്രൻ, ബാബു, സിജു എന്നിവരെയാണ് ആദരിച്ചത്.

വി പി രാജൻ അധ്യക്ഷത വഹിച്ചു.

കെ ഷാജി, ഗംഗാധരൻ എന്നിവർ സംസാരിച്ചു.

ടി പി ശശീന്ദ്രൻ സ്വാഗതവും, എം എ ബാബു നന്ദിയും പറഞ്ഞു.

തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259851/the-dedication-of-the-ootpura-and-the-annual-family-reunion-were-held-at-the-mokeri-tharavad-devi-temple)