---
title: "ശബരിമലയിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തി; പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ"
english_title: "Police officer suspended for coming to duty drunk at Sabarimala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259839/police-officer-suspended-for-coming-to-duty-drunk-at-sabarimala"
published_at: "2024-12-30T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677227aab61d7_Untitled-1_copy.jpg"
keywords: []
---

# ശബരിമലയിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തി; പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

> **Lead Summary:** ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്.

## Article Content

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്.

കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്.

പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആർ.ആർ.ആർ.എഫ്. അസി. കമൻഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259839/police-officer-suspended-for-coming-to-duty-drunk-at-sabarimala)