---
title: "കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ യു​വാ​വ് കുടുങ്ങി ; ഓ​ൺലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ"
english_title: "Youth caught in visa scam in Kannur; Rs. 18,000 lost online"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259249/youth-caught-in-visa-scam-in-kannur-rs-18000-lost-online"
published_at: "2024-12-27T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e4e9c2537b_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ യു​വാ​വ് കുടുങ്ങി ; ഓ​ൺലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

> **Lead Summary:** **കണ്ണൂർ :**വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്.

## Article Content

**കണ്ണൂർ :**വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്.

ദു​ബൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ർ​ക്കേ​ഡ് സ്റ്റാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ൽ.​എ​ൽ.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് എ​ന്നു പ​റ​ഞ്ഞാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​മ്പ​നി​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രേ​ഖ​ക​ളും വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു​ന​ൽ​കി.

ക​മ്പ​നി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ളി​ൽ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 10ന് ​എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് എ​ന്ന് പ​രി​ച​യ​​പ്പെ​ടു​ത്തി​യ വ്യ​ക്തി​യു​ടെ എ​റ​ണാ​കു​ളം ഫെ​ഡ​​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ഗൂ​ഗ്ൾ​പേ വ​ഴി അ​യ​ച്ച​ത്.

ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് യു​വാ​വി​ന് ബോ​ധ്യ​മാ​യ​ത്. തു​ട​ർ​ന്ന് എ​ട​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259249/youth-caught-in-visa-scam-in-kannur-rs-18000-lost-online)