---
title: "സർക്കാർ ജീവനകാരുടെ DA കുടിശിക ഉടൻ അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ലാ സമ്മേളനം"
english_title: "National Teachers' Council Panur Sub-District Conference demands immediate release of DA arrears of government employees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259239/national-teachers-council-panur-sub-district-conference-demands-immediate-release-of-da-arrears-of-government-employees"
published_at: "2024-12-27T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e49b2500a0_Untitled-4_copy.jpg"
keywords: []
---

# സർക്കാർ ജീവനകാരുടെ DA കുടിശിക ഉടൻ അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ലാ സമ്മേളനം

> **Lead Summary:** പാനൂർ: ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ല സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് ശ്രീകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ല സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് ശ്രീകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ലക്ഷങ്ങൾ ശമ്പളം പറ്റുന്നPSC ബോർഡ് അംഗങ്ങൾക്ക് 246 % DA പണമായി നേരിട്ടു നൽകുന്ന സർക്കാർ നിത്യോപയോഗ സാധന വിലവർദ്ധനവിൽ ബുദ്ധിമുട്ടി ജീവിക്കുന്ന മറ്റിതര ജീവനക്കാരുടെ അവകാശപെടുന്ന DA കുടിശിക അനുവദിക്കാതെ പ്രതിസന്ധിയിലാക്കുന്നത് ജീവനക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന്എന്ന് അദ്ദേഹം പറഞ്ഞു.

കെ പ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ എൻ.കെ നാണു മാസ്റ്റർ , കെ സുവീൺ, കെ.പി ജിഗീഷ്, ഷാജി.സി എന്നിവർ സംസാരിച്ചു.ഉപജില്ലാ പ്രസി.വി.എസ് അർജുൻ സ്വാഗതവും, നകുൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259239/national-teachers-council-panur-sub-district-conference-demands-immediate-release-of-da-arrears-of-government-employees)