(www.panoornews.in)അരൂരിൽ പ്രസവത്തെ തുടർന്ന് യുവഡോക്ടർ മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66012d4477ac1_KANOOR MEDICAL COLEGE BOX.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66a36459f20fa_vims box.jpg)
തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം.ഡി. വിദ്യാർഥിനിയായിരുന്ന ഫാത്തിമ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ചികിത്സ തേടിയത്. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്.
ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കബീർ-ഷീജ ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജ്. മൂത്തമകൾ: മറിയം സെയ്‌നദ. സഹോദരി; ആമിന കബീർ.
Young doctor, third-year MD student, dies after giving birth
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)