---
title: "ചെറുവാഞ്ചേരിയുടെ കായിക സ്വപ്നങ്ങൾ പൂവണിയുന്നു ;  സ്‌റ്റേഡിയത്തിനുള്ള  ശിലാസ്ഥാപനം കായിക മന്ത്രി  ഇന്ന്  നിർവഹിക്കും"
english_title: "Cheruvanchery's sporting dreams are coming true; Sports Minister to lay foundation stone for stadium tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256838/cheruvancherys-sporting-dreams-are-coming-true-sports-minister-to-lay-foundation-stone-for-stadium-tomorrow"
published_at: "2024-12-17T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67610dec262ac_Untitled-5_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയുടെ കായിക സ്വപ്നങ്ങൾ പൂവണിയുന്നു ;  സ്‌റ്റേഡിയത്തിനുള്ള  ശിലാസ്ഥാപനം കായിക മന്ത്രി  ഇന്ന്  നിർവഹിക്കും

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത്, പാട്യം ഗ്രാമപഞ്ചായത്ത്, എന്നിവയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ ചെറുവാഞ്ചേരിയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിൻ്റെ ശിലാസ്ഥാപനം ചൊവാഴ്ച്ച നടക്കും. വൈകീട്ട് 4ന് സംസ്ഥാന സ്പോർട്ട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ തറകല്ലിടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത്, പാട്യം ഗ്രാമപഞ്ചായത്ത്, എന്നിവയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ ചെറുവാഞ്ചേരിയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിൻ്റെ ശിലാസ്ഥാപനം ചൊവാഴ്ച്ച നടക്കും. വൈകീട്ട് 4ന് സംസ്ഥാന സ്പോർട്ട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ തറകല്ലിടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

ഗ്രാമ- ബ്ളോക്ക് - ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് ജനകീയ പങ്കാളിത്തത്തോടെ മൂന്ന് ഏക്കർ സ്ഥലം വിലക്ക് വാങ്ങിയാണ് ചെറുവാഞ്ചേരി വില്ലേജ് ഓഫീസിന് സമീപം സ്റ്റേഡിയം നിർമ്മിക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപയും , പാട്യം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപയും സ്ഥലം ഏറ്റെടുക്കുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ 55 ലക്ഷം രൂപയും സമാഹരിച്ചു. സ്റ്റേഡിയം നിർമ്മിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ 5 കോടി രൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വോളിബോൾ, ഷട്ടിൽ, ബാഡ്മിന്റൺ എന്നിവക്കാവശ്യമായ ഇൻഡോർ സ്റ്റേഡിയമാണ് നിർമ്മിക്കുക. കെ.പി. മോഹനൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനകീയ കമ്മിറ്റി ചെയർമാനുമായ എ. അശോകൻ ,ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഷെറീന,കെ. കെ. പവിത്രൻ,കെ ഭരതൻ , എൻ സുരേഷ് ,ഇ കുഞ്ഞനന്തൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256838/cheruvancherys-sporting-dreams-are-coming-true-sports-minister-to-lay-foundation-stone-for-stadium-tomorrow)