---
title: "2,000 രൂപ തിരിച്ചടക്കാത്തതിന്  യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ ലോൺ ആപ് പ്രചരിപ്പിച്ചു ; ഭർത്താവ് ജീവനൊടുക്കി"
english_title: "Loan app circulated fake nude pictures of woman for not repaying Rs 2,000; husband commits suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256141/loan-app-circulated-fake-nude-pictures-of-woman-for-not-repaying-rs-2000-husband-commits-suicide"
published_at: "2024-12-14T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d2390a3c5e_download_(5).jpg"
keywords: []
---

# 2,000 രൂപ തിരിച്ചടക്കാത്തതിന്  യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ ലോൺ ആപ് പ്രചരിപ്പിച്ചു ; ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** വായ്‌പയെടുത്ത 2,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിൽ ലോൺ ആപ് യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രദർശി പ്പിച്ച സംഭവത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആന്ധ്രയിൽ വിശാഖപട്ടണത്താണു സംഭവം. നരേന്ദ്ര ആണ് ലോൺ ആപിന്റെ ക്രൂരതയിൽ ജീവനൊടുക്കിയത്.

## Article Content

വായ്‌പയെടുത്ത 2,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിൽ ലോൺ ആപ് യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രദർശി പ്പിച്ച സംഭവത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആന്ധ്രയിൽ വിശാഖപട്ടണത്താണു സംഭവം. നരേന്ദ്ര ആണ് ലോൺ ആപിന്റെ ക്രൂരതയിൽ ജീവനൊടുക്കിയത്.

വിവാഹം കഴിഞ്ഞ് 47-ാം ദിവസമാണു ദാരുണസംഭവം. വ്യത്യസ്ത ജാതിയിൽപ്പെട്ട നരേന്ദ്രയുടെയും, അഖിലയുടെയും പ്രണയവിവാഹമായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് മത്സ്യത്തൊഴിലാ ളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നു നിത്യച്ചെലവിനായി 2,000 രൂപ ലോൺ ആപിൽനിന്നു കടമെടുത്തിരുന്നു. ആഴ്‌ചകൾക്കുള്ളിൽ തുക തിരിച്ച് ആവശ്യപ്പെട്ട് ലോൺ ആപ് ഏജൻ്റ് നരേന്ദ്രയെ വിളിക്കാൻ തുടങ്ങി. നിരവധി ഭീഷണി സന്ദേശങ്ങളും ഏജന്റ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രയുടെ ഭാര്യയുടെ മോർഫ് ചെയ്‌ത നഗ്നചിത്രങ്ങൾ ഏജന്റ് പ്രചരിപ്പിച്ചത്.

മുഴുവൻ തുകയും തിരിച്ചു നൽകാൻ ഇരുവരും തീരുമാനിച്ചിരു ന്നു. എന്നാൽ, ഏജൻ്റ് ഭീഷണി തുടരുകയായിരുന്നുവെന്ന് ബന്ധു ക്കൾ ആരോപിച്ചു. ലോൺ ആപുകളുടെ ഭീഷണിയെത്തുടർന്ന് ആന്ധ്രയിൽ ഒരാഴ്ചയ്ക്കിടയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256141/loan-app-circulated-fake-nude-pictures-of-woman-for-not-repaying-rs-2000-husband-commits-suicide)