---
title: "സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട വൈരാഗ്യം ; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം"
english_title: "Plus One student beaten up in Kannur for posting an angry post on social media"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256131/plus-one-student-beaten-up-in-kannur-for-posting-an-angry-post-on-social-media"
published_at: "2024-12-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d19d0c3409_download_(4).jpg"
keywords: []
---

# സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട വൈരാഗ്യം ; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം

> **Lead Summary:** കണ്ണൂർ : സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോ പിൻ വലിക്കാത്തതിന് വിദ്യാർഥിക്ക് മർദനം. കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളായ ഒൻപതുപേർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

## Article Content

കണ്ണൂർ : സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോ പിൻ വലിക്കാത്തതിന് വിദ്യാർഥിക്ക് മർദനം. കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളായ ഒൻപതുപേർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരീക്ഷ എഴുതാനായി ബസിറങ്ങി സ്കൂളിലേക്ക് നടന്നുപോകു ന്നതിനിടെ പ്ലസ് ടു വിദ്യാർഥികൾ തടഞ്ഞുനിർത്തി ഇടവഴിയി ലിലേക്ക് പിടിച്ചുകൊണ്ടുപോകുകയും ഇൻസ്റ്റഗ്രാമിലെ പോസ്റ്റ് എപ്പോഴാണ് ഒഴിവാക്കുകയെന്ന് ചോദിച്ച് മുഖത്ത് ചവിട്ടുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. പ്രതികളുടെ ആജ്ഞ നിരസിച്ച് വിദ്യാർഥികൾ യൂണിഫോം ധരിച്ച ഗ്രൂപ്പ് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256131/plus-one-student-beaten-up-in-kannur-for-posting-an-angry-post-on-social-media)