---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ പുത്തൻ മഹീന്ദ്ര ഥാർ വാഹനത്തിന്  തീപ്പിടിച്ചു ; യാത്രക്കാർ ഓടി രക്ഷപ്പെട്ടു"
english_title: "New Mahindra Thar catches fire while driving in Kannur; passengers escape"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256125/new-mahindra-thar-catches-fire-while-driving-in-kannur-passengers-escape"
published_at: "2024-12-14T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d147f4832e_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ പുത്തൻ മഹീന്ദ്ര ഥാർ വാഹനത്തിന്  തീപ്പിടിച്ചു ; യാത്രക്കാർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** കണ്ണൂർ : ഓടുന്നതിനിടയിൽ ദിവസങ്ങൾക്ക് മുമ്പുവാങ്ങിയ പുതിയ വാഹനം പൂർണമായും കത്തിനശിച്ചു.കവ്വായി സ്വദേശി മുഹമ്മദ് റഷീദിന്റെ മഹീന്ദ്രാ ഥാർ വാഹനമാണ് കത്തിനശിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെ രാമന്തളി കക്കമ്പാറ ചിറ്റടി ഗ്രൗണ്ടിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പു വാങ്ങിയ ഫോർ റജിസ്ട്രേഷൻ വാഹനത്തിനാണ് ഓടിക്കൊണ്ടിരി ക്കുന്നതിനിടെ തീപിടിച്ചത്.

## Article Content

കണ്ണൂർ : ഓടുന്നതിനിടയിൽ ദിവസങ്ങൾക്ക് മുമ്പുവാങ്ങിയ പുതിയ വാഹനം പൂർണമായും കത്തിനശിച്ചു.കവ്വായി സ്വദേശി മുഹമ്മദ് റഷീദിന്റെ മഹീന്ദ്രാ ഥാർ വാഹനമാണ് കത്തിനശിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെ രാമന്തളി കക്കമ്പാറ ചിറ്റടി ഗ്രൗണ്ടിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പു വാങ്ങിയ ഫോർ റജിസ്ട്രേഷൻ വാഹനത്തിനാണ് ഓടിക്കൊണ്ടിരി ക്കുന്നതിനിടെ തീപിടിച്ചത്.

അപകടം മനസിലായതോ ടെ വാഹനമോടിച്ചിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.വി പ്രജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256125/new-mahindra-thar-catches-fire-while-driving-in-kannur-passengers-escape)