---
title: "കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; കാറിൽ കടത്തുകയായിരുന്ന  80 ഗ്രാം എം.ഡി.എം.എ യുമായി  മാഹി സ്വദേശി  അറസ്റ്റിൽ"
english_title: "Another major drug bust at Kootupuzha excise check post; Mahe native arrested with 80 grams of MDMA smuggled in car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256109/another-major-drug-bust-at-kootupuzha-excise-check-post-mahe-native-arrested-with-80-grams-of-mdma-smuggled-in-car"
published_at: "2024-12-14T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d0d63d8ef2_Untitled-1_copy.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; കാറിൽ കടത്തുകയായിരുന്ന  80 ഗ്രാം എം.ഡി.എം.എ യുമായി  മാഹി സ്വദേശി  അറസ്റ്റിൽ

> **Lead Summary:** ****ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധികചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ പി.ടി യേശുദാസനും, പാർട്ടിയും, കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി.ആർ രാജീവും പാർട്ടിയും സംയുക്തമായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

## Article Content

****ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധികചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ പി.ടി യേശുദാസനും, പാർട്ടിയും, കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി.ആർ രാജീവും പാർട്ടിയും സംയുക്തമായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും മാഹിയിലേക്ക് ലേക്ക് വരികയായിരുന്ന KL 58 A 9393 നമ്പർ കാറിൽ സംശയസ്പദമായി രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.

പ്രതിയായ ന്യൂമാഹി പെരിങ്ങാടിയിലെ സൽസബീൽ വീട്ടിൽ യു.കെ റിഷാബിനെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്നും 79.267 ഗ്രാം എംഡിഎംഎ കണ്ടെത്തി.

വില്പനക്കായാണ് ഇത്രയും മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നത്. നേരത്തെ 3.1 കിലോ കഞ്ചാവ് കടത്തിയ കേസിൽ തലശ്ശേരി എക്സൈസിലും പ്രതിക്ക് കേസ് നിലവിലുണ്ട്. 20 വർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ

കെ.ഉമ്മർ, കെ.വി റാഫി

പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുരേഷ് പുൽപറമ്പിൽ, എം.ബിജേഷ്, പി.ശ്രീനാഥ്, കെ.പി സനേഷ്, ബാബു ജയേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.സി വിഷ്ണു, എം. സുബിൻ,

വനിതാസിവിൽ എക്സൈസ് ഓഫീസർ സുചിത,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി ജുനീഷ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256109/another-major-drug-bust-at-kootupuzha-excise-check-post-mahe-native-arrested-with-80-grams-of-mdma-smuggled-in-car)