---
title: "യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​ൻസ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് അപമാനിച്ചു ;  വടകര സ്വദേശി വിമാനത്താവളത്തിൽ  അറസ്റ്റിൽ"
english_title: "Vadakara native arrested at airport for creating fake Instagram account using young woman's photo and insulting her"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256070/vadakara-native-arrested-at-airport-for-creating-fake-instagram-account-using-young-womans-photo-and-insulting-her"
published_at: "2024-12-13T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c65739f48a_675c5824558b9_WhatsApp_Image_2024-12-13_at_9.21.46_PM.jpeg"
keywords: []
---

# യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​ൻസ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് അപമാനിച്ചു ;  വടകര സ്വദേശി വിമാനത്താവളത്തിൽ  അറസ്റ്റിൽ

> **Lead Summary:** വടകര : യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് ശ​ല്യം​ ചെ​യ്ത യുവാ​വ് അ​റ​സ്റ്റിൽ.

## Article Content

വടകര : യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് ശ​ല്യം​ ചെ​യ്ത യുവാ​വ് അ​റ​സ്റ്റിൽ.

വ​ട​ക​ര കോ​ട്ട​ക്ക​ട​വ് കു​തി​ര​പ​ന്തി​യി​ൽ അ​ജി​നാ​സി​നെ​യാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ബ​ഹ്റൈ​നി​ലേ​ക്ക് ക​ട​ന്ന അ​ജി​നാ​സി​നെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ൾ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

സൈ​ബ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. 2023 ന​വം​ബ​ർ മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ്ര​തി യു​വ​തി​യെ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ ഷൈ​ജു, സീ​നി​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രൂ​പേ​ഷ്, സ​നൂ​പ്, വി​പി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256070/vadakara-native-arrested-at-airport-for-creating-fake-instagram-account-using-young-womans-photo-and-insulting-her)