---
title: "കണ്ണൂരിൽ റോഡിൽ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ചു ; പിഴ 5000"
english_title: "Garbage thrown on the road in Kannur was recovered; fined Rs. 5000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256069/garbage-thrown-on-the-road-in-kannur-was-recovered-fined-rs-5000"
published_at: "2024-12-13T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c650078f4b_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ റോഡിൽ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ചു ; പിഴ 5000

> **Lead Summary:** കണ്ണൂർ : ചായക്കടയിൽ നിന്നുള്ള മാലിന്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞത് കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സ്ഥാപനത്തിന് പിഴ ചുമത്തി.

## Article Content

കണ്ണൂർ : ചായക്കടയിൽ നിന്നുള്ള മാലിന്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞത് കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സ്ഥാപനത്തിന് പിഴ ചുമത്തി.

പരിശോധനയിൽ കീഴല്ലൂർ റോഡിൽ വെൺമണൽ മെട്ടയിൽ നിന്നും ആണ് ചക്കരക്കൽ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന താവാ കിച്ചൻ എന്ന സ്ഥാപനത്തിലെ മാലിന്യങ്ങൾ ജില്ലാ സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം തിരിച്ചെടുപ്പിക്കുകയും സ്ഥാപന ഉടമക്ക് 5000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.

കടകളിൽ നിന്ന് മാലിന്യം പൂർണ്ണമായി ഹരിതകർമ്മസേനയ്ക്ക് തരം തിരിച്ച് നൽകാതെ അംഗീകാരമില്ലാത്ത ഏജൻസികൾക്കോ വ്യക്തികൾക്കോ നൽകുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256069/garbage-thrown-on-the-road-in-kannur-was-recovered-fined-rs-5000)