---
title: "കഥയുടെ കുലപതി ടി.പദ്മനാഭൻ @ 95 ; ആശംസകളുമായി ഗോവ ഗവർണർ വീട്ടിൽ"
english_title: "The patriarch of the story, T. Padmanabhan, is at 95; Goa Governor sends greetings at home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256033/the-patriarch-of-the-story-t-padmanabhan-is-at-95-goa-governor-sends-greetings-at-home"
published_at: "2024-12-13T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c4336c730f_Untitled-3_copy.jpg"
keywords: []
---

# കഥയുടെ കുലപതി ടി.പദ്മനാഭൻ @ 95 ; ആശംസകളുമായി ഗോവ ഗവർണർ വീട്ടിൽ

> **Lead Summary:** കഥാകൃത്ത് ടി.പദ്മനാഭൻ്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ പുതുതലമുറക്ക് സാധനാപാഠകമാണെന്നും ഗോവ ഗവർണർ പി.എസ്.ശ്രീ ധരൻപിള്ള പറഞ്ഞു. തൊണ്ണൂറ്റി അഞ്ചാം ജന്മദിനത്തിൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലെത്തി പത്മനാഭന് പിറന്നാൾ ആശംസകൾ നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കഥാകൃത്ത് ടി.പദ്മനാഭൻ്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ പുതുതലമുറക്ക് സാധനാപാഠകമാണെന്നും ഗോവ ഗവർണർ പി.എസ്.ശ്രീ ധരൻപിള്ള പറഞ്ഞു. തൊണ്ണൂറ്റി അഞ്ചാം ജന്മദിനത്തിൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലെത്തി പത്മനാഭന് പിറന്നാൾ ആശംസകൾ നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളെക്കു റിച്ചും സമഗ്രമായി പഠിച്ചാണ് ടി. പത്മനാഭൻ ഇപ്പോഴും സംസാരിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഷഷ്ടിപൂർത്തി യും, സപ്തതിയും, അശീതിയും ഒന്നും തന്നെ താൻ ഇതുവരെ ആഘോഷിച്ചിട്ടില്ലെന്ന് ടി പത്മനാഭൻ പറഞ്ഞു, പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്‌ണാനന്ദഭാരതിയാണ് 10 വയസ്സ് മുതൽ തൻ്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി. പരമനാഭൻ കൂട്ടിച്ചേർത്തു.

ആർഎസ്എസ് ഉത്തരപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ട്രഷറർ യു.ടി.ജയന്തൻ, എസ്.സി മോർച്ച സംസ്ഥാന ട്രഷറർ കെ.രതീഷ് തുടങ്ങിയവരും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256033/the-patriarch-of-the-story-t-padmanabhan-is-at-95-goa-governor-sends-greetings-at-home)